വനപ്രദേശങ്ങില്‍ മാത്രം കണ്ടുവരുന്ന അറ്റ്‌ലസ് മോത്ത് എന്ന ശാസ്ത്രീയ നാമമുള്ള വലിയ നിശാശലഭത്തെ പെരുമ്പിലാവില്‍ നിന്ന് കണ്ടെത്തി. ഒറ്റപ്പിലാവ് കാട്ടുകളങ്ങര ബാബുരാജിന്റെ തൊടിയിലാണ് അപൂവ്വയിനത്തിലുള്ള ശലഭം പ്രത്യക്ഷപ്പെട്ടത്. നിരവധി പേരാണ് കൗതുകമുണര്‍ത്തുന്ന ശലഭത്തെ കാണാന്‍ എത്തിയത്. രണ്ടാഴ്ച മാത്രം ആയസ്സുള്ള ശലഭത്തിന്റെ ചിറകുകളടെ ആഗ്രം സര്‍പ്പത്തിന്റെ രൂപമുള്ളതിനാല്‍ ഇതിനെ നാഗശലഭം എന്നും പറയാറുണ്ട്. അപൂര്‍വ്വമായി മാത്രം കണ്ടിരുന്ന ശലഭത്തെ ഇപ്പോള്‍ പലയിടങ്ങളിലും കണ്ടുവരുന്നുണ്ട്.