പാതയോരങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിരുന്ന പരസ്യ ബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്തു

 

കടവല്ലൂര്‍ പഞ്ചായത്തില്‍പെട്ട പാതയോരങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിരുന്ന പരസ്യ ബോര്‍ഡുകളും ബാനറുകളും പഞ്ചായത്ത് അധികൃതര്‍ നീക്കം ചെയ്തു. ഡിസംബര്‍ 18 നകം നീക്കം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് പാതയോരത്ത് അനധികൃതമായി സ്ഥാപിച്ചിരുന്ന ബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്തത്. ബോര്‍ഡുകള്‍ സ്ഥാപിച്ചവരില്‍ നിന്ന് കോടതി നിര്‍ദേശിച്ച പിഴ ഈടാക്കുമെന്ന് സെക്രട്ടറി പറഞ്ഞു. വരും ദിവസങ്ങളിലും നടപടി തുടരുമെന്നും പുതുതായി ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സെക്രട്ടറി ഉല്ലാസ് കുമാര്‍ അറിയിച്ചു.

ADVERTISEMENT