വായനശാലകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനുവേണ്ടി ‘ വായനക്കൂട്ടം ചാലിശ്ശേരി ‘ സംഘടനക്ക് രൂപം നല്‍കി

 

ചാലിശ്ശേരി പഞ്ചായത്തിലെ വായനശാലകളുടെ പരസ്പര സഹകരണവും പ്രവര്‍ത്തനവും ഏകോപിപ്പിക്കുന്നതിനുവേണ്ടി വായനക്കൂട്ടം ചാലിശ്ശേരി എന്ന പേരിലുള്ള സംഘടനക്ക് ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ രൂപം നല്‍കി. രക്ഷാധികാരികളായി തൃത്താല മുന്‍ എം എല്‍ എ ടി.പി കുഞ്ഞുണ്ണി , .കെ.ശശിധരന്‍, ഡോ. ഇ.എന്‍. ഉണ്ണികൃഷ്ണന്‍ എന്നിവരേയും കെ.കെ. പ്രഭാകരന്‍ ചെയര്‍മാന്‍ , ഇ.കെ. മണികണ്ഠന്‍ കണ്‍വീനര്‍ , സി.കെ. സന്ദീപ് (ട്രഷറര്‍) എന്നിവരടങ്ങുന്ന 11 അംഗ എക്‌സിക്യൂട്ടീവ് സമിതിയെയും തിരഞ്ഞെടുത്തു. സംസ്ഥാന ലൈബ്രറി കൗണ്‍സിലില്‍ അഫിലിയേറ്റ് ചെയ്യപ്പെട്ട ചാലിശ്ശേരിയിലെ 7 വായനശാലകളിലെ എല്ലാ അംഗങ്ങളും വായനാക്കൂട്ടം ചാലിശ്ശേരിയിലെ അംഗങ്ങളായിരിക്കും.പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആനി വിനു, എഴുത്തുകാരി ശ്രീകല വാസുകി, വനിതാ ലൈബ്രേറിയന്‍ സുനിത എന്നിവര്‍ ചേര്‍ന്ന് വായനാക്കൂട്ടം ചാലിശ്ശേരിയുടെ ലോഗോ പ്രകാശനം ചെയ്തു.2025 ജനുവരി 12 ന് ഔപചാരിക വിദ്യഭ്യാസത്തില്‍ വായനശാലകളുടെ പങ്ക് എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image