മലബാര്‍ സ്വതന്ത്ര സുറിയാനി സഭയുടെ 37-ാം മഹാ സുവിശേഷ യോഗത്തിന് തുടക്കമായി

 

മലബാര്‍ സ്വതന്ത്ര സുറിയാനി സഭയുടെ 37-ാം മഹാ സുവിശേഷ യോഗത്തിന് കടവല്ലൂര്‍ കല്ലുംപുറം സെന്റ് ജോര്‍ജ്ജ് പള്ളി പാരിഷ് ഹാളില്‍ തുടക്കമായി. വെള്ളിയാഴ്ച വൈകീട്ട് സന്ധ്യാ പ്രാര്‍ത്ഥനക്കു ശേഷം സഭാ ഗായക സംഘത്തിന്റെ ഗാന ശുശ്രൂഷയോടെ ആരംഭിച്ച സുവിശേഷ യോഗത്തിന്റെ ഉദ്ഘാടനം സഭാ പരമദ്ധ്യക്ഷന്‍ സിറിള്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത നിര്‍വ്വഹിച്ചു. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായി നടക്കുന്ന സുവിശേഷ യോഗത്തില്‍ സന്ധ്യാപ്രാര്‍ത്ഥന, സഭാ സംഘത്തിന്റെ ഗാനസുശ്രുഷ, വചന ശുശ്രൂഷ, കുടുംബ സംഗമം, വിശുദ്ധ കുര്‍ബാന, വനിതാ സമാജം ക്യാമ്പ് എന്നിവ നടക്കും.

ADVERTISEMENT