പെരുമ്പിലാവില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ഉപയോഗിച്ച വാള്‍ കണ്ടെത്തി

പെരുമ്പിലാവില്‍ യുവാവിനെ വെട്ടി കൊലപ്പെടുത്താന്‍ ഉപയോഗിച്ച വാള്‍ കണ്ടെത്തി. സംഭവത്തില്‍ പ്രധാന പ്രതിയായ ലിഷോയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. സംഭവ സ്ഥലത്ത് നടത്തിയ തെളിവെടുപ്പില്‍ പൊന്തക്കാടുകള്‍ക്കുള്ളില്‍ നിന്നുമാണ് വാള്‍ കണ്ടെടുത്തത്. കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു കെ ഷാജഹാന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹത്തോടെയാണ് പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. എസ്.ഐ.മാരായ സുകുമാരന്‍, വൈശാഖ്, ഫക്രുദ്ധീന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ രവി, രതീഷ്, ഷൈജിന്‍ പോള്‍, രഞ്ജിത്ത് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

ADVERTISEMENT