24.6 C
Kunnamkulam
Monday, July 27, 2026
Home CCTV Desk നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതയില്‍; ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച്...

നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതയില്‍; ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി പരിഗണിക്കും

നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി നവ കേരള സര്‍വ്വേ റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തിരുന്നു. സംസ്ഥാനത്തിന് ക്ഷേമ പദ്ധതികള്‍ എങ്ങനെ നടക്കുന്നു എന്നറിയാന്‍ സര്‍ക്കാരിന് അവകാശമുണ്ട് എന്നായിരുന്നു സുപ്രീംകോടതി നിരീക്ഷണം.

നവകേരള സര്‍വേയ്ക്ക് ചെലവായ തുകയുടെ കണക്ക് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. നവകേരള സര്‍വേയ്ക്ക് ചെലവ് 13 കോടിയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയത്. സുപ്രീംകോടതിയില്‍ കണക്ക് നല്‍കി. അനുവദിച്ച 20 കോടിയില്‍ ഇതുവരെ ചെലവായത് 13.04 കോടി രൂപയാണ്. ബ്രോഷറിന് 5.54 കോടിയും കത്തിന് ഒരു കോടിയും ചെലവായെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. വോളണ്ടിയര്‍മാരുടെ യാത്രയ്ക്ക് 1.45 കോടി രൂപ ചെലവായെന്നും കണക്കില്‍ പറയുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് നവകേരള സര്‍വ്വേക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചത്. 20 കോടി രൂപ ഇതിനായി വകയിരുത്തിയിരുന്നു. നവ കേരള സര്‍വേ ഹൈക്കോടതി റദ്ദാക്കിയിരുന്നു. പിന്നീട് സുപ്രീംകോടതി സര്‍വേയ്ക്ക് അനുമതി നല്‍കുകയായിരുന്നു.

സുപ്രീംകോടതിയിലടക്കം നടത്തിയ നിയമപോരാട്ടത്തിലൂടെ സര്‍ക്കാര്‍ നടത്തിയ നവകേരള സര്‍വേ 95 ലക്ഷം വീടുകളില്‍ നേരിട്ടെത്തി വിവരശേഖരണത്തിനാമ് ലക്ഷ്യമിട്ടിരുന്നത്. സര്‍വേ വൊളന്റിയര്‍മാരാകാന്‍ 96,200 പേരായിരുന്നു രജിസ്റ്റര്‍ചെയ്തിരുന്നത്. കുടുംബശ്രീ അംഗങ്ങളെയാണ് സര്‍വേക്കു നിയോഗിച്ചിരുന്നത്. 10 വര്‍ഷത്തിലെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അഭിപ്രായം ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് സര്‍വേയില്‍ തേടിയത്.

ADVERTISEMENT
error: Content is protected !!