വെള്ളറക്കാട് തിപ്പിലശ്ശേരി റോഡിന്റെ ശോചനീയാവസ്ഥ
പരിഹരിക്കണമെന്നാവശ്യപ്പെട്ട്
വെള്ളറക്കാട് പള്ളി പാര്‍ക്കിലെ ഓട്ടോ ഡ്രൈവേഴ്സ് കടങ്ങോട് പഞ്ചായത്ത് സെക്രട്ടറിക്കും പ്രസിഡന്റിനും നിവേദനം നല്കി. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ ഓട്ടോറിക്ഷയ്ക്ക് സഞ്ചരിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഓടിച്ച് കിട്ടുന്ന പണം വാഹനത്തിന്റെ അറ്റകുറ്റപണി നടത്തുന്നതിന് പോലും തികയുന്നില്ല.ഓട്ടോ ഡ്രൈവര്‍മാരായ ഷംസു, മുസ്തഫ, ജാക്ക്സണ്, അലി, റെനീഷ്,ബിജു, സിദ്ദിഖ് എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്.റോഡ് പണിയാനുള്ള ടെന്‍ഡര്‍ വേഗത്തിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്നും ചിറമനേങ്ങട് റോഡ് തല്ക്കാലം കുഴികള്‍ അടയ്ക്കാമെന്നും പ്രസിഡന്റും സെക്രട്ടറിയും ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ഉറപ്പ് നല്കി



