ചാലിശേരി മേഖലയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മന്ത്രിക്ക് നിവേദനം നല്‍കി

ചാലിശേരി മേഖലയിലെ വിവിധ പാടശേഖരങ്ങളിലുള്ള കൃഷിക്കാരുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കൃഷി മന്ത്രി പി. പ്രസാദിന് നിവേദനം നല്‍കി. കര്‍ഷകനും കെഎസ്‌കെടിയു അംഗവുമായ ചാലിശേരി ആലിക്കര വലിയറ ഇണ്ണാട്ടുവളപ്പില്‍ കണ്ണനാണ് തൃത്താലയില്‍ കൃഷി സമൃദ്ധി പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയ മന്ത്രിയ്ക്ക് നിവേദനം സമര്‍പ്പിച്ചത്. മേഖലയില്‍ വേനല്‍ക്കാലത്ത് ഉണ്ടാകുന്ന കുടിവെള്ള പ്രശ്‌നത്തിനും തോട് നവീകരണം ഗുണകരമാകുമെന്ന് കണ്ണന്‍ നിവേദനത്തില്‍ പറയുന്നു. നിവേദനം പരിശോധിച്ച മന്ത്രി പ്രശ്‌നപരിഹാരത്തിനായി സ്ഥലം എംഎല്‍എയും മന്ത്രിയുമായ എം.ബി. രാജേഷുമായി ചര്‍ച്ചചെയ്ത് നടപടികള്‍ സ്വീകരിക്കുമെന്ന് പറഞ്ഞു.

 

Content summary ; petition  submitted to the minister

ADVERTISEMENT