കര്‍ഷക തൊഴിലാളി യൂണിയന്‍ പുന്നയൂര്‍ക്കുളം പഞ്ചായത്ത് കമ്മിറ്റി നിവേദനം നല്‍കി

പട്ടികജാതി, പട്ടികവര്‍ഗ്ഗ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ പുന്നയൂര്‍ക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിവേദനം നല്‍കി. പുന്നയൂര്‍ക്കുളം പഞ്ചായത്ത് ഓഫീസിനു സമീപം നടന്ന യോഗം സിപിഎം പുന്നയൂര്‍ക്കുളം ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി വി അപ്പു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സംഘടന ചാവക്കാട് ഏരിയ കമ്മിറ്റി ജോയിന്‍ സെക്രട്ടറി ബിന്ദു ചന്ദ്രന്റെ അധ്യക്ഷതയില്‍ ജില്ലാ കമ്മിറ്റി അംഗം മണി വേലായുധന്‍ പുന്നയൂര്‍ക്കുളം പഞ്ചായത്ത് സെക്രട്ടറിക്ക് മെമ്മോറാണ്ടം നല്‍കി. വി പി ലത്തീഫ്, കെ കെ കമറുദ്ദീന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT