ദേശീയ പാത 66 സര്‍വീസ് റോഡിലെ മന്നലാംകുന്ന് കിണര്‍ ബസ് സ്റ്റോപ്പില്‍ ബസ്സ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് എസ് ഡി പി ഐ പുന്നയൂര്‍കുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സക്കറിയ പൂക്കാട്ട് ജില്ലാ കല്ലക്ടര്‍ക്ക് നിവേദനം നല്‍കി. വിദ്യാര്‍ഥികളുള്‍പ്പെടെ നിരവധി യാത്രക്കാരുള്ള ബസ് സ്റ്റോപ്പാണ് പൊന്നാനി – ചാവക്കാട് റൂട്ടിലെ മന്ദലാംകുന്ന് കിണര്‍. മറ്റു പല സ്റ്റോപ്പുകളിലും ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങിയെങ്കിലും ഇവിടെ ഇതിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഒരു പ്രവര്‍ത്തിയും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് പ്രശ്‌ന പരിഹാരം കാണണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് എസ്ഡിപിഐ കളക്ടര്‍ക്ക് നിവേദനം നല്‍കിയത്



