നമസ്‌കാരത്തിനായി പള്ളിയിലെത്തിയയാളുടെ ബൈക്കില്‍ നിന്ന് പെട്രോള്‍ ചോര്‍ത്തി

തറാവീഹ് നമസ്‌കാരത്തിനായി പള്ളിയിലെത്തിയയാളുടെ ബൈക്കില്‍ നിന്ന് പെട്രോള്‍ ചോര്‍ത്തിയതായി പരാതി.പുന്നയൂര്‍ വെട്ടിപ്പുഴ മസ്ജിദ് റഹ്‌മയിലെത്തിയ മുക്കണ്ടത്ത് ഇബ്രാഹിമിന്റെ ബൈക്കില്‍ നിന്നാണ് പെട്രോള്‍ ചോര്‍ത്തിയത്. നമസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു പോകുന്നതിനിടെ പാതിവഴിയില്‍ ബൈക്ക് ഓഫ് ആയതിന് തുടര്‍ന്ന് നോക്കിയപ്പോഴാണ് ബൈക്കിന്റെ പെട്രോള്‍ പൈപ്പ് വലിച്ചു പൊട്ടിച്ച നിലയില്‍ കണ്ടത്.തുടര്‍ന്ന് പള്ളിയില്‍ എത്തിയ നിരീക്ഷണ ക്യാമറ പരിശോധിച്ചപ്പോഴാണ് ബൈക്കിലെത്തിയ അജ്ഞാതന്‍ പെട്രോള്‍ ചോര്‍ത്തുന്ന ദൃശ്യം ശ്രദ്ധയില്‍പ്പെട്ടത്. വടക്കേക്കാട് പോലീസില്‍ പരാതി നല്‍കി.

ADVERTISEMENT