പി ജി ജയപ്രകാശ് കുന്നംകുളം നഗരസഭാ വൈസ് ചെയര്‍മാന്‍

കുന്നംകുളം നഗരസഭ വൈസ് ചെയര്‍മാനായി പി ജി ജയപ്രകാശ് തെരഞ്ഞെടുക്കപ്പെട്ടു. ഉച്ചയ്ക്ക് രണ്ടുമണിക്ക് നടന്ന വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പിനോട് സമാനമായ രീതിയില്‍ തന്നെയാണ് വോട്ടിംഗ് ഉണ്ടായത്. 18 വോട്ടുകള്‍ പി.ജി ജയപ്രകാശിന് ലഭിച്ചു. ടി.സോമശേഖരന്‍ ആണ് പി.ജി ജയപ്രകാശിന്റെ പേര് നിര്‍ദ്ദേശിച്ചത്. ഷനോഫ് പിന്‍താങ്ങി.

കോണ്‍ഗ്രസില്‍ നിന്ന് വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ച റോഷിതിന് 10 വോട്ടും ബിജെപിയുടെ ശ്രീജിത്തിന് 7 വോട്ടും ലഭിച്ചു. ആര്‍ എം പി യിലെ 4 അംഗങ്ങള്‍ വോട്ടിംഗില്‍ പങ്കെടുത്തില്ല. ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പിലും ഇവര്‍ പങ്കെടുത്തിരുന്നില്ല.

 

ADVERTISEMENT