കടങ്ങോട് പഞ്ചായത്തിലെ വെള്ളറക്കാട് സെന്റര്‍ റോഡരുകില്‍ കൂട്ടിയിട്ടിരിക്കുന്ന മുറിച്ചിട്ട മരകഷ്ണങ്ങള്‍ യാത്രക്കാര്‍ക്ക് അപകട ഭീഷണി ഉയര്‍ത്തുന്നു. വടക്കാഞ്ചേരി- കുന്നംകുളം സംസ്ഥാന പാതയോരത്ത് വെള്ളറക്കാട് പള്ളിക്ക് മുന്നിലായാണ് മരകഷ്ണങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത്. വഴിയരികില്‍ നിന്നിരുന്ന ആല്മരത്തില് കൊക്കുകള്‍ കൂട് കൂട്ടിയതിനെ തുടര്‍ന്ന് വഴിയാത്രക്കാര്‍ക്ക് ശല്യമായി മാറിയിരുന്നു. നാട്ടുകാരുടെ നിരന്തരമായ പരാതിയുടെ അടിസ്ഥാനത്തില്‍ മാസങ്ങള്‍ക്ക് മുമ്പാണ് ആല്‍മരം മുറിച്ചത്. എന്നാല്‍ റോഡരുകില്‍ കൂട്ടിയിട്ട തടി കഷ്ണങ്ങള്‍ മാറ്റാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. പള്ളിയിലേക്ക് വരുന്നവര്‍ ഉള്‍പ്പടെയുള്ള കാല് നടയാത്രക്കാര്‍ ഇവിടെയെത്തിയാല്‍ റോഡിലേക്ക് കയറി നടക്കേണ്ട സാഹചര്യമാണ്.