സംസ്ഥാനപാതയില്‍ പാറേമ്പാടത്ത് വീണ്ടും പൈപ്പ് പൊട്ടി. പടിഞ്ഞാറെ അങ്ങാടിയില്‍ ഇന്നലെ രാത്രി പത്തുമണിയോടെയാണ് വീണ്ടും പൈപ്പ് പൊട്ടി റോഡ് തകര്‍ന്നത്. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് പൈപ്പ് പൊട്ടിയിരുന്നു. അറ്റകുറ്റപ്പണി നടത്തി, റോഡിന്റെ ടാറിങ് പൂര്‍ത്തീകരിച്ചത് മൂന്നുദിവസം മുമ്പാണ്. പൊട്ടിയ പൈപ്പ് മാറ്റുന്ന പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതോടെ വീണ്ടും ഗതാഗത തടസ്സമുണ്ടാകും. നിലവില്‍ പഴഞ്ഞി അക്കിക്കാവ് റോഡിന് സമീപം, പൈപ്പ് മാറ്റി സ്ഥാപിക്കലും, റോഡ് നിര്‍മ്മാണ പ്രവര്‍ത്തികളും നടക്കുന്നതിനാല്‍ രൂക്ഷമായ ഗതാഗത കുരുക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്