ഗുരുവായൂര്‍ പടിഞ്ഞാറെനടയില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

ഗുരുവായൂര്‍ പടിഞ്ഞാറെനടയില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. ക്ഷേത്രത്തിലേക്കുള്ള നടപ്പുര ആരംഭിക്കുന്നയിടത്താണ് പൈപ്പ് പൊട്ടിയത്. സ്ഥിരമായി വെള്ളം ഒഴുകി ഈ ഭാഗത്തെ റോഡ് തകര്‍ന്ന സ്ഥിതിയാണ്. ദര്‍ശനത്തിനെത്തുന്നവരടക്കമുള്ളവര്‍ക്ക് പരന്നു കിടക്കുന്ന ചെളിവെള്ളത്തില്‍ ചവിട്ടി വേണം നടക്കാന്‍.സ്ഥിരമായ വെള്ളക്കെട്ട് മൂലം ഇവിടെയുള്ള വ്യാപാരികളും ദുരിതത്തിലാണ്. ജല അതോറിറ്റിയുടെ കുടിവെള്ള വിതരണം ആരംഭിച്ചാല്‍ പടിഞ്ഞാറെ നട ചെളിക്കുള്ളമാകുന്നതാണ് ആഴ്ചകളായുള്ള അവസ്ഥ. ഓണതിരക്ക് ആരംഭിക്കാനിരിക്കെ എത്രയും വേഗം പൈപ്പ് നന്നാക്കി പ്രശ്നം പരിഹരിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി ഉദയന്‍, കൗണ്‍സിലര്‍ സി.എസ്.സൂരജ്, മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആ മണികണ്ഠന്‍, നേതാക്കളായ ബാലന്‍ വാറണാട്ട്, വി.എസ് നവനീത്, ശശികുമാര്‍ പട്ടത്താക്കില്‍, വി.ടി. ഷാജന്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT