ജലവിതരണ പൈപ്പ് പൊട്ടി ആഴ്ചകള്‍ കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി നടത്തിയില്ല. അക്കിക്കാവ് കമ്പിപ്പാലം ചേന്നപുരം റോഡില്‍ ക്ഷേത്രത്തിന് പുറകുവശത്താണ് അധികൃതരുടെ അനാസ്ഥയില്‍ കുടിവെള്ളം പാഴായിക്കൊണ്ടിരിക്കുന്നത്. റോഡിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
കുടിവെള്ള ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്ന കാലത്ത് ശുദ്ധജലം പാഴാക്കാതെ ഉടന്‍ അറ്റക്കുറ്റപ്പണികള്‍ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.