എം.എസ്.സി. ഓഡിയോളജില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി പി.ജെ ഐശ്വര്യ

കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.എസ്.സി. ഓഡിയോളജി പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി വാക സ്വദേശിനി. കുന്നത്തുള്ളി ഗൗതം സതീഷിന്റെ ഭാര്യ പി.ജെ ഐശ്വര്യയാണ് കേരള സര്‍വ്വകലാശാല പരീക്ഷയില്‍ അഭിമാന നേട്ടം കരസ്ഥമാക്കിയത്. തിരുവനന്തപുരം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങിലാണ് ഐശ്വര്യ പഠനം നടത്തിയിരുന്നത്. കണ്ടാണശ്ശേരി പഞ്ചായത്തിലെ പന്നിശേരി പന്തായില്‍ വട്ടവളപ്പില്‍ ജയവത്സന്റെയും പ്രിയയുടെയും മകളാണ് ഐശ്വര്യ.

ADVERTISEMENT