ചാലിശേരി ജി സി സി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്ടസ് ക്ലബ്ബ് കേരള സാഹിത്യ അക്കാദമിയില്‍ ആദ്യ ചീഫ് വനിത ലൈബ്രറേ റിയനായി സേവനം ചെയ്യുന്ന ഗ്രാമത്തിന്റെ അഭിമാനമായ പി.കെ ശാന്തയെ ആദരിച്ചു, കഴിഞ്ഞ നാലര പതിറ്റാണ്ടായി ഗ്രാമത്തില്‍ കായിക രംഗത്തും സാമൂഹ്യ- സംസ്‌കാരിക രംഗത്തും ഏറെ മികച്ച പ്രവര്‍ത്തനം നടത്തുന്നതില്‍ പ്രശസ്തമാണ് ജി.സി.സി. ആര്‍ട്‌സ് ആന്റ് സ്‌പോടസ് ക്ലബ്ബ് . ക്ലബ് സെക്രട്ടറി ജിജു ജേക്കബ് പി.കെ ശാന്തക്ക് ഉപഹാരം നല്‍കി. ക്ലബ് രക്ഷാധികാരി പി.എസ് വിനു ,വൈസ് പ്രസിഡന്റ് സി. വി മണികണ്ഠന്‍, ജോ. സെക്രട്ടറി ബാബു പി ജോര്‍ജ്, ഭരണ സമിതി അംഗങ്ങളായ റോബര്‍ട്ട് തമ്പി, എ.സി ജോണ്‍സന്‍ , ,ബോബന്‍ സി പോള്‍ എന്നിവര്‍ സംസാരിച്ചു.
ആദരവിന് പി.കെ. ശാന്ത നന്ദി അറിയിച്ചു.