പട്ടികജാതി ക്ഷേമസമിതി കുന്നംകുളം ഏരിയ കണ്‍വെന്‍ഷന്‍ നടന്നു. ചൂണ്ടല്‍ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന കണ്‍വെന്‍ഷന്‍ പട്ടികജാതി
ക്ഷേമസമിതി ജില്ലാ സെക്രട്ടറി കെ.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് പി.പി. സുനിലന്‍ അദ്ധ്യക്ഷനായി. സി.പി.എം ഏരിയ സെക്രട്ടറി കെ കൊച്ചനിയന്‍, ജില്ലാ കമ്മറ്റി അംഗം എം.എന്‍ സത്യന്‍, പി.കെ.എസ്. ഏരിയാ സെക്രട്ടറി സി.ജി രഘുനാഥ്, സി.പി.എം. ഏരിയ കമ്മിറ്റിയംഗങ്ങളായ എം ബി പ്രവീണ്‍, ടി എ ഫൈസല്‍, പി.കെ.എസ്. ജില്ലാ ജോയിന്റ് സെക്രട്ടറി പ്രമോദ് ജില്ലാ കമ്മിറ്റി അംഗങ്ങളായ എം.കെ. സുകുമാരന്‍, ശശികല സുകുമാരന്‍, സംഘാടക സമിതി ചെയര്‍മാന്‍ എം പീതാംബരന്‍, സി.എ. ഗോപി എന്നിവര്‍ സംസാരിച്ചു.