സംയോജിത കൃഷിയുടെ ലോക്കല്‍ തല നടീല്‍ ഉത്സവം നടന്നു

സിപിഐ (എം) എളവള്ളി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംയോജിത കൃഷിയുടെ ലോക്കല്‍ തല നടീല്‍ ഉത്സവം നടന്നു. മണിച്ചാല്‍ പരിസരത്ത് നടന്ന നടീല്‍ ഉത്സവം കര്‍ഷക സംഘം മണലൂര്‍ ഏരിയ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ വി.എന്‍. സുര്‍ജിത്ത് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി പി.എ. ഷൈന്‍ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം പി.ജി സുബിദാസ്, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ടി.എന്‍. ലെനിന്‍, ടി.കെ. ചന്ദ്രന്‍, പി.വി. അശോകന്‍, ടി.ഡി. സുനില്‍, കെ.പി. രാജു, ശ്രീകുമാര്‍ വാക, എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT