പെരുമ്പിലാവിൽ ഓടി കൊണ്ടിരിക്കെ ഹ്യൂണ്ടായ് ഐ റ്റ്വൻ്റി കാർ കത്തി നശിച്ചു. പുക ഉയർന്നതിനെ തുടർന്ന് യാത്രക്കാർ ഇറങ്ങിയോടിയതിനാൽ കാറിൽ ഉണ്ടായിരുന്ന അഞ്ചു പേരും രക്ഷപ്പെട്ടു. ഫയർഫോഴ്സും ഹൈവേ പോലീസും സ്ഥലത്തെത്തി തീ കെടുത്തുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു. വ്യാഴാഴ്ച രാത്രി പത്തരയോടെണ് സംഭവം.കൊച്ചി എയർപോർട്ടിൽ നിന്നും വിദേശത്തുനിന്ന് വരുന്ന കുടുംബാംഗത്തെ കൂട്ടി നിലമ്പൂരിലേക്ക് പോവുകയായിരുന്ന കുടുംബമാണ് കാറിൽ ഉണ്ടായിരുന്നത്. ഏതാനും ദിവസം മുമ്പ് കുന്നംകുളം പട്ടാമ്പി റോഡിലും സമാന രീതിയിൽ കാർ കത്തി നശിച്ചിരുന്നു.
Home Bureaus Perumpilavu മേഖലയിൽ വീണ്ടും ഓടി കൊണ്ടിരിക്കെ കാർ കത്തി നശിച്ചു., സംഭവം പെരുമ്പിലാവിൽ, യാത്രികർ അത്ഭുതകരമായി...



