പെരുമ്പിലാവിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ.
ഇന്ന് പുലർച്ചെ പ്രതിക്കായി
തിരച്ചിൽ നടക്കുന്നതിനിടെയാണ് കൊലപാതകം നടന്ന വീടിന് സമീപത്തുള്ള വീട്ടിൽ നിന്ന് പ്രതി ലിഷോയ് ഇറങ്ങിയോടിയത്.
പ്രതിയുടെ പിന്നാലെ പൊലീസ് ഓടി പിടികൂടുകയായിരുന്നു.
കേസിലെ മുഖ്യപ്രതിയാണ് ലിഷോയ്. ഇയാളുടെ വീട്ടിലേക്ക് വരുന്നതിനിടെയാണ് അക്ഷയ്‌യെ ലിഷോയ് വെട്ടിക്കൊലപ്പെടുത്തിയത്.
കൊലപാതകവുമായി ബന്ധപ്പെട്ട്
ബാദുഷ, നിഖിൽ, ആകാശ് എന്നിവർ പൊലീസ് കസ്റ്റഡിയിലാണ്.
കടവല്ലൂർ സ്വദേശിയും നിലവിൽ മരത്തംകോട്
താമസിക്കുകയാണ് കൊല്ലപ്പെട്ട അക്ഷയ് കൂത്തന്‍.
പെരുമ്പിലാവ് ആല്‍ത്തറ നാല് സെന്റ് ഉന്നതിയിൽ
വെള്ളിയാഴ്ച രാത്രി 8:30 യോടെയാണ് സംഭവം നടന്നത്.
തര്‍ക്കത്തിനിടെ മൂവരും ചേരി തിരിഞ്ഞു ആക്രമിക്കുകയായിരുന്നു. ലഹരി കച്ചവടവുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമായി പറയുന്നത്.