കവിയും, ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് പൊര്‍ക്കുളം പഞ്ചായത്തിലെ 32-ാം ബൂത്തില്‍, അക്കിക്കാവ് സെന്റ് മേരീസ് കോളേജില്‍ വോട്ട് രേഖപ്പെടുത്തി. എല്ലാ തിരഞ്ഞെടുപ്പുകളെയും പോലെ തന്നെ ഈ ജനവിധിയും ഭാവിയെ നിര്‍ണയിക്കുന്ന പ്രധാന ഘട്ടമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ സംരക്ഷിക്കുകയും മതേതരത്വവും സൗഹൃദവും നിലനില്‍ക്കുന്ന ഒരു തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുകയും ചെയ്യേണ്ടത് ഓരോ പൗരൻ്റെയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



