27 C
Kunnamkulam
Monday, August 3, 2026
Home Bureaus Guruvayur രാത്രി സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

രാത്രി സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

ഗുരുവായൂരില്‍ രാത്രി ഹെല്‍മറ്റ് ധരിച്ച് സ്‌കൂട്ടറില്‍ കറങ്ങി സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവല്ലൂര്‍ കിഴക്കേകുളം അബ്ദുല്‍ വഹാബിനെയാണ് എ.സി.പി സി.പ്രേമാനന്ദകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം ടെമ്പിള്‍ എസ്.എച്ച്.ഒ ജി.അജയ് കുമാര്‍, എസ്.ഐ യു. മഹേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

വിദ്യാര്‍ത്ഥികളും ജോലി കഴിഞ്ഞു പോകുന്ന സ്ത്രീകളെയുമാണ് ഇയാള്‍ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയിരുന്നതെന്ന് പോലീസ് പറഞ്ഞു. നിരവധി സ്ത്രീകള്‍ പരാതിയുമായെത്തിയതോടെ മേഖലയിലെ അമ്പതോളം സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. പിന്നീട് മഫ്ടിയില്‍ മേഖലയില്‍ കാത്തിരുന്നാണ് പോലീസ് പ്രതിയെ പിടികൂടുന്നത്.

ADVERTISEMENT
error: Content is protected !!