വീടിന്റെ മച്ചിലെ രഹസ്യ അറയില്‍ ഒളിച്ചിരുന്ന വധശ്രമകേസ് പ്രതിയെ പോലീസ് അതിസാഹസികമായി പിടികൂടി

വീടിന്റെ മച്ചിലെ രഹസ്യ അറയില്‍ ഒളിച്ചിരുന്ന വധശ്രമകേസ് പ്രതിയെ തൃത്താല പോലീസ് അതിസാഹസികമായി പിടികൂടി. കപ്പൂര്‍ കാഞ്ഞിരത്താണി സ്വദേശിയായി റാഫി എന്ന സുല്‍ത്താന്‍ റാഫിയെ ആണ് തൃത്താല പോലീസ് പിടികൂടിയത്. ഈ മാസം നാലിന് തൃത്താല ഞാങ്ങാട്ടിരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നാല് പേര്‍ ചേര്‍ന്ന് സുല്‍ത്താന്‍ റാഫിയുടെ സുഹൃത്തിനെ കളിയാക്കുകയും ഇതില്‍ പ്രകോപിതനായ റാഫിയും സുഹൃത്തുക്കളും ഈ നാല് പേരെയും കാഞ്ഞിരത്താണിയിലേക്ക് വിളിച്ച് വരുത്തി ക്രൂരമായി മര്‍ദ്ദിക്കുകയും ആയുധം കൊണ്ട് പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ പോലിസ് റാഫിക്കെതിരെ കേസെടുത്തെങ്കിലും ഇയാളെ കണ്ടെത്താനായിരുന്നില്ല. റാഫി കാഞ്ഞിരത്താണിയിലെ വസതിയിലുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതോടെ പോലീസ് ഇയാളുടെ വീട്ടിലെത്തി നടത്തിയ തിരച്ചിലാണ് സാഹസികമായി പ്രതിയെ പിടികൂടിയത്.

ADVERTISEMENT