തിരുത്തിക്കാട് സംഘടിച്ചെത്തി ആക്രമണം നടത്തിയവരെ പോലീസ് പിടികൂടി. ശനിയാഴ്ച വൈകീട്ട് 5 മണിയോടെയാണ് സംഭവം. നടന്നുപോവുകയായിരുന്ന തിരുത്തിക്കാട് കൂട്ടായ്മ ക്ലബ്ബ് ഭാരവാഹികളെ യാതൊരു പ്രകോപനവുമില്ലാതെ ബൈക്കിലെത്തിയ സംഘം മര്‍ദ്ദിക്കുകയും തെറി വിളിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പറയുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്നു പോലീസ് സ്ഥലത്തെത്തി അക്രമകാരികളായ യുവാക്കളെ സംഭവ സ്ഥലത്ത് നിന്നും പിടികൂടി. യുവാക്കള്‍ മദ്യ ലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇരു വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.