ഷാഫി പറമ്പില്‍ എം.പിക്ക് നേരെ ഉണ്ടായ പോലീസ് ആക്രമണം; കോണ്‍ഗ്രസ് എരുമപ്പെട്ടി മണ്ഡലം കമ്മിറ്റി റോഡ് ഉപരോധിച്ചു

പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എം.പിക്ക് നേരെ ഉണ്ടായ പോലീസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എരുമപ്പെട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു. പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനിലേക്ക് തള്ളി കയറാന്‍ ശ്രമിച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. വെള്ളിയാഴ്ച രാത്രി 10:30 യാണ് എരുമപ്പെട്ടി കടങ്ങോട് റോഡ് സെന്ററില്‍ റോഡ് ഉപരോധിച്ചത്. ഇതിനെ തുടര്‍ന്ന് കുന്നംകുളം വടക്കാഞ്ചേരി സംസ്ഥാനപാതയില്‍ ദീര്‍ഘനേരം ഗതാഗതം തടസ്സപ്പെട്ടു. ഇന്‍സ്‌പെക്ടര്‍ അനീഷ് കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത് നീക്കി.

പ്രകടനമായി എത്തിയ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പോലീസ് സ്റ്റേഷനുള്ളിലേക്ക് തള്ളി കയറാന്‍ ശ്രമിച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. തുടര്‍ന്ന് നേതാക്കളെയും പ്രവര്‍ത്തകരെയും ബലം പ്രയോഗിച്ച അറസ്റ്റ് ചെയ്തു. യു.ഡി.എഫ് കുന്നംകുളം നിയോജകമണ്ഡലം കണ്‍വീനര്‍ അമ്പലപ്പാട്ട് മണികണ്ഠന്‍, കോണ്‍ഗ്രസ് എരുമപ്പെട്ടി മണ്ഡലം പ്രസിഡന്റ് എം.എം നിഷാദ്, കടങ്ങോട് മണ്ഡലം പ്രസിഡന്റ് ഷറഫു പന്നിത്തടം, മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.ആര്‍ രാധിക, ബ്ലോക്ക് നേതാക്കള്‍ തുടങ്ങിയവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.തുടര്‍ന്ന് നടന്ന പ്രകടനത്തിന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അജു നെല്ലുവായ്, എ.യു മനാഫ്, എ.വി ബിജു, ഹൈദര്‍ കരിയന്നൂര്‍, എം.എ ഉസ്മാന്‍, സുനില്‍കുമാര്‍, റഫീക്ക് ഐനിക്കുന്നത്ത്, വിഷ്ണു ചിറമനേങ്ങാട് എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT