കസ്റ്റഡി മര്‍ദ്ദനം; നാല് പോലിസ് ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവായി

യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡണ്ട് വി.എസ്. സുജിത്തിനെ കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ നാല് പോലിസ് ഉദ്യോഗസ്ഥരെയും സസ്പെന്‍ഡ് ചെയ്ത് ഉത്തരവായി. എസ് ഐ എന്‍. നൂഹ്‌മാന്‍ (വിയ്യൂര്‍), സിപിഒമാരായ സജീവന്‍ (തൃശൂര്‍ ഈസ്റ്റ്), എസ്. സന്ദീപ് (മണ്ണുത്തി), സീനിയര്‍ സിപിഒ ശശീന്ദ്രന്‍(തൃശൂര്‍ ഈസ്റ്റ്) എന്നിവരെ സസ്പെന്‍ഡ് ചെയ്തതായി ഉത്തരമേഖല ഐ.ജി.രാജ്പാല്‍ മീണ ഉത്തരവ് പുറത്തിറക്കി.

സംഭവത്തില്‍ അന്വേഷണം നടത്തിയ റേഞ്ച് ഡി.ഐ.ജി. കെ.ഹരിശങ്കര്‍, ഉത്തരമേഖല ഐ.ജി. രാജ്പാല്‍ മീണയ്ക്കു ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്നുച്ചയോടെ നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവായത്. അതേസമയം നാലുപേരെയും സര്‍വീസില്‍ നിന്ന് പുറത്താക്കും വരെ നിയമപോരാട്ടവും സമരവും തുടരാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

ADVERTISEMENT