ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തില്‍ രാഷ്ട്രീയ ഏകതാ ദിനം ആഘോഷിച്ചു

 

രാഷ്ട്രീയ ഏകത ദിനാഘോഷത്തിന്റെ ഭാഗമായി ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തില്‍ രാഷ്ട്രീയ ഏകതാ ദിനം ആഘോഷിച്ചു. സ്‌കൂളില്‍ നടന്ന ദിനാഘോഷത്തിന്റെ ഭാഗമായി ലഹരിക്കെതിരെയുള്ള കൂട്ടയോട്ടം സംഘടിപ്പിച്ചു. പ്രധാന അധ്യാപകന്‍ എം.കെ സൈമണ്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡണ്ട് ജിന്റൊ ജോസ് തേറാട്ടില്‍ കൂട്ടയോട്ടം ഫ്‌ലാഗ് ഓഫ് ചെയ്തു. പരിപാടികള്‍ക്ക് കമ്മ്യൂണിറ്റി പോലീസ് ഓഫിസര്‍മാരായ ടി.കെ ഡെല്‍ജോ, പി ജെ ജാന്‍സി, തുടങ്ങിയര്‍ നേതൃത്വം നല്‍കി.

 

 

ADVERTISEMENT