ചിറ്റണ്ട ശ്രീകരിക്കല്‍ അയ്യപ്പസ്വാമിയുടെയും ശ്രീ അന്തിമഹാകാളന്റെയും കുംഭമാസത്തിലെ പൂയം മഹോത്സവം ആഘോഷിച്ചു. രാവിലെ നടന്ന വിശേഷാല്‍ പൂജകള്‍ക്ക് ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ ഡോ.അനന്തശയന ശര്‍മ്മ മുഖ്യകാര്‍മ്മികത്വം വഹിച്ചു. വൈകീട്ട് ചിറ്റണ്ട ശ്രീ കാര്‍ത്ത്യായനി ഭഗവതി ക്ഷേത്രത്തില്‍ നിന്ന് അനുഷ്ഠാനവാദ്യകലകളുടെ അകമ്പടിയോടെ തളി കാവിലമ്മ കലാസമിതി അവതരിപ്പിച്ച വട്ടമുടിയാട്ടം എഴുന്നള്ളിപ്പ് ക്ഷേത്ര സന്നിധിയില്‍ എത്തിച്ചേര്‍ന്നു. ചിറ്റണ്ട മനപ്പടി ആഘോഷ കമ്മിറ്റിയുടെ ചെണ്ടമേളം, കാള എന്നിവ ക്ഷേത്രപ്രദക്ഷിണം നടത്തി. എല്ലാ ഭക്തജനങ്ങള്‍ക്കും അന്നദാനം ഉണ്ടായിരുന്നു.