വെസ്റ്റ് മങ്ങാട് കോട്ടിയാട്ട് മൂക്ക് മഹാവിഷ്ണു ക്ഷേത്രത്തിലെ പൂരം ആഘോഷിച്ചു. രാവിലെ ക്ഷേത്രം മേല്‍ശാന്തി അബിന്‍ തിരുമേനിയുടെ കാര്‍മികത്വത്തില്‍ ഗണപതിഹോമം, വിശേഷാല്‍ പൂജകള്‍ എന്നിവ നടന്നു. ഉച്ചക്ക് രണ്ടു മണിക്ക് ദേവസ്വം പൂരം എഴുന്നെള്ളിച്ചു. കൊമ്പന്‍ അക്കിക്കാവ് കാര്‍ത്തികേയന്‍ തിടമ്പേറ്റി. വെള്ളിതിരുത്തി ഉണ്ണിനായരുടെ നേതൃത്വത്തിലുള്ള പഞ്ചാരി മേളം അകമ്പടിയായി. പ്രദേശിക പൂരങ്ങള്‍ വൈകിട്ട് അഞ്ചര മുതല്‍ ക്ഷേത്ര പ്രദക്ഷിണം നടത്തി. തുടര്‍ന്ന് നടന്ന കൂട്ടിയെഴുന്നള്ളിപ്പില്‍ കേരളത്തിലെ പേരുകേട്ട ചിറക്കല്‍ കാളിദാസന്‍, തിരുമ്പിടി ചന്ദ്രശേഖരന്‍ ചെര്‍പ്പുള്ളശേരി അനന്തപത്മനാഭന്‍, കുന്നത്തൂര്‍ രാമു, നന്തിലത്ത് ഗോപാലകൃഷ്ണന്‍ തുടങ്ങി 15 ഗജവീരന്‍മാര്‍ അണിനിരന്നു. ഉണ്ണി നായരുടെ നേതൃത്വത്തിലുള്ള പാണ്ടിമേളവും ഉണ്ടായി. തീര്‍ത്ഥം ആഘോഷ കമിറ്റിയുടെ തെയ്യ കാഴ്ചയും ഉണ്ടായി. രാത്രി നടപ്പുര മേളവുമ അരങ്ങേറി., രാത്രി പൂരം ആവര്‍ത്തനത്തോടെ പൂരാഘോഷം സമാപിച്ചു. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് കെ.യു രവി, സെക്രട്ടറി വി.വി മുരളി, ട്രഷറര്‍ വി.ആര്‍ രാജേന്ദ്രന്‍ തുടങ്ങിയ കമ്മിറ്റി അംഗങ്ങള്‍ നേതൃത്വം നല്‍കി.



