പോര്‍ക്കുളം പഞ്ചായത്ത് ഭരണസമിതിക്കെതിരെ പോര്‍ക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കുറ്റവിചാരണ യാത്ര നടത്തി. സേവ് പോര്‍ക്കുളം എന്ന പേരില്‍ മണ്ഡലം പ്രസിഡണ്ട് വി.വി ബാലചന്ദ്രന് ക്യാപ്റ്റനായി മങ്ങാട് വെട്ടികടവില് നിന്നും ആരംഭിച്ച കുറ്റവിചാരണ യാത്ര ഡി.സി.സി സെക്രട്ടറി സി.ഐ ഇട്ടിമാത്യു ജാഥാ ക്യാപ്റ്റന്‍ പതാക കൈമാറി ഉദ്ഘാടനം ചെയ്തു. മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.ജയശങ്കര്‍ മുഖ്യ പ്രഭാഷണം നടത്തി. വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തിയ ശേഷം ജാഥ കല്ലഴി കുന്നില്‍ സമാപിക്കും. സമാപന സമ്മേളനം ഡി.സി.സി സെക്രട്ടറി അഡ്വ. അജിത്ത് ഉദ്ഘാടനം ചെയ്യും. യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് എം.എം മഹേഷ് മുഖ്യപ്രഭാഷണം നടത്തും.



