അനധികൃത ബോര്‍ഡുകള്‍; പോര്‍ക്കുളം ഗ്രാമപഞ്ചായത്തില്‍ നടപടികളാരംഭിച്ചു

പോര്‍ക്കുളം ഗ്രാമപഞ്ചായത്തിന്റെ പാതയോരങ്ങളിലും പ്രധാന ജംഗ്ഷനുകളിലും അനുമതിയില്ലാതെ സ്ഥാപിച്ച ബോര്‍ഡുകള്‍, ബാനറുകള്‍, കൊടി തോരണങ്ങള്‍ എന്നിവ നീക്കം ചെയ്യുന്ന നടപടികള്‍ ആരംഭിച്ചു. രാഷ്ട്രീയ കക്ഷികളും സ്വകാര്യ സംഘടനകളും വ്യക്തികളും അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകള്‍ക്ക് ഒരെണ്ണത്തിന് 5000 രൂപ വീതം പിഴയും എടുത്തുമാറ്റാന്‍ വേണ്ടി വന്ന ചെലവും
ബന്ധപ്പെട്ട ഭാരവാഹികളില്‍ നിന്ന് ഗ്രാമപഞ്ചായത്ത് ഈടാക്കും. ഇവര്‍ക്കെതിരെ പോലീസ് കേസും രജിസ്റ്റര്‍ ചെയ്യുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി.

ADVERTISEMENT