കേരള സംഗീത നാടക അക്കാദമിയുടെ അമേച്ചര്‍ നാടക മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച ആലപ്പുഴ മരുതം തീയേറ്റേഴ്‌സിന്റെ മാടന്‍മോക്ഷം നാടകത്തിന്റെ പോസ്റ്റര്‍ പ്രകാശനം പ്രസ്തുത നാടകത്തിന്റെ പോസ്റ്റര്‍ ഡിസൈനറും ചിത്രകാരനുമായ ബാബു വാക കവിയും സാഹിത്യകാരനും തൃശൂര്‍ തെക്കേമഠം മാനേജരുമായ ഡോ. വടക്കുമ്പാട് നാരായണന് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. എടക്കളത്തൂര്‍ ദേശാഭിമാനി കലാ കായിക സാംസ്‌കാരിക വേദി & പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെ2025 മാര്‍ച്ച് 29 ശനിയാഴ്ച വൈകിട്ട് 5 ന് എടക്കളത്തൂര്‍ ശ്രീരാമചന്ദ്ര യുപി സ്‌കൂളില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ വച്ച് ഈ നാടകാവതരണവും തുടര്‍ന്ന് സംസ്ഥാന അമേച്ചര്‍ നാടക മത്സരത്തിലെ വിജയികള്‍ക്കുള്ള നാടക അവാര്‍ഡ് വിതരണവും നടക്കും.
മികച്ച നടനുള്ള പുരസ്‌കാരം നേടിയ സിനിമാ-നാടക നടനുമായ പ്രമോദ് വെളിയനാട് നായകനായി അഭിനയിച്ച നാടകം കൂടിയാണ് മാടന്‍ മോക്ഷം.