മരണാനന്തര സഹായം കൈമാറി

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മല്ലാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഭദ്രം, ഭദ്രം പ്ലസ് മരണാനന്തര സഹായം കൈമാറി മല്ലാട് വ്യാപാര ഭവനില്‍ നടന്ന ചടങ്ങില്‍ ഗുരുവായൂര്‍ നിയോജകമണ്ഡലം ചെയര്‍മാനും ജില്ലാ വൈസ് പ്രസിഡണ്ടുമായ ലൂക്കോസ് തലക്കോട്ടൂര്‍, മണ്ഡലം കണ്‍വീനറും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ജോജി തോമസ് എന്നിവരുടെ സാന്നിധ്യത്തില്‍ 15 ലക്ഷം രൂപയുടെ ചെക്ക് വെള്ളറ ധന്യയുടെ ഭര്‍ത്താവ് സോണി ഏറ്റുവാങ്ങി. ചടങ്ങില്‍ യൂണിറ്റ് പ്രസിഡണ്ട് പി.വി.ജോസഫ്, സെക്രട്ടറി ജോഷി ചീരന്‍, ട്രഷറര്‍ സി.എ.ജോസ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി, യൂണിറ്റ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT