കേരളത്തില്‍ മണ്‍സൂണ്‍ എത്തിയതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചതിന് പിന്നാലെ കേരളത്തില്‍ കാലവര്‍ഷം ശക്തമായി. മലബാറിലെ അഞ്ച് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലേര്‍ട്ട്്. ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. എട്ടു ദിവസം നേരത്തെയാണ് കേരളത്തില്‍ കാലവര്‍ഷം എത്തുന്നത്. 16 വര്‍ഷത്തിന് ശേഷമാണ് കേരളത്തില്‍ മണ്‍സൂണ്‍ നേരത്തെ എത്തുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തില്‍ വ്യാപകമായ മഴ തുടരുകയാണ്.
കേരള തീരത്ത് നാളെ രാത്രിവരെ ഉയര്‍ന്ന തിരമാല മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റെഡ് അലേര്‍ട്ട് നിലനില്‍ക്കുന്ന വയനാട് മലപ്പുറം കാസര്‍കോട് ജില്ലകളിലേക്ക് എന്‍ഡിആര്‍എഫ് സംഘം ഇന്ന് എത്തിച്ചേരും. നേരത്തെ മണ്ണിടിച്ചില്‍ ദുരന്തം സംഭവിച്ച വിലങ്ങാട് കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്. ഇടുക്കി എറണാകുളം തൃശ്ശൂര്‍ ജില്ലകളില്‍ അതിശക്തമായ മഴക്ക് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്.