റമദാന്‍ കിറ്റ് – വസ്ത്ര വിതരണങ്ങളും ദുആ സംഗമവും

വടക്കേക്കാട് റെയ്ഞ്ച് പരിധിയിലെ മദ്രസ ഉസ്താദുമാര്‍ക്ക് റമദാന്‍ കിറ്റ് – വസ്ത്ര വിതരണങ്ങളും ദുആ സംഗമവും സംഘടിപ്പിച്ചു. തൊഴിയൂര്‍ ഉസ്താദ് മഖാം സിയാറത്തോടെ തുടക്കം കുറിച്ച ചടങ്ങില്‍ ഹസന്‍ ഫൈസി അദ്ധ്യക്ഷത വഹിച്ചു. കുഴിങ്ങര മദ്രസ്സയില്‍ നടന്ന ചടങ്ങില്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മുഫത്തിശ് അബ്ദുറസ്സാഖ് ഫൈസി ഉദ്ഘാടനം നിര്‍വഹിച്ച് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. മാനേജ്‌മെന്റ സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ അറക്കല്‍, കുഴിങ്ങര മഹല്ല് ഖതീബ് ഇസ്മാഈല്‍ ഫൈസി, മഹല്ല് സെക്രട്ടറി അബ്ദുല്‍ കലാം ഹാജി , പ്രസിഡന്റ് പോക്കുട്ടി സാഹിബ് എന്നിവര്‍ സംസാരിച്ചു. വിവിധ മദ്‌റസകളിലെ അധ്യാപകരും മാനേജ്‌മെന്റ് ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു. റെയ്ഞ്ച് ജനറല്‍ സെക്രട്ടറി നവാസ് റഹ്‌മാനി സ്വാഗതവും ജോയിന്റ് സെക്രട്ടറി ഷാക്കിര്‍ ഫൈസി നന്ദിയും പറഞ്ഞു.

ADVERTISEMENT