കുന്നംകുളത്തെ പ്രാദേശിക മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ പ്രസ്‌ക്ലബിന്റെ 20-ാമത് മാധ്യമ പുരസ്‌കാര സമര്‍പ്പണം ചൊവ്വാഴ്ച. ഉച്ചയ്ക്ക് 1.30ന് കുന്നംകുളം കെ.ആര്‍.ഗ്രാന്റ് റെസിഡന്‍സിയില്‍ മുന്‍ ധനകാര്യമന്ത്രി ഡോ.തോമസ് ഐസക് ചടങ്ങ് ഉദ്ഘാടനം ചെയ്യും. അച്ചടി മാധ്യമത്തില്‍ ടി.ഡി.ഫ്രാന്‍സിസും ( കേരള കൗമുദി, വടക്കാഞ്ചേരി ) , ദൃശ്യമാധ്യമ വിഭാഗത്തില്‍ ഷാരിമ രാജനും ( കണ്ണൂര്‍ വിഷന്‍ ചാനല്‍ ) 10,001 രൂപയും, ഫലകവും, പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌ക്കാരം ഏറ്റുവാങ്ങും. മികച്ച പഞ്ചായത്ത് പ്രസിഡന്റായി തിഞ്ഞെടുക്കപ്പെട്ട പി.ഐ.രാജേന്ദ്രന്‍ ( കടവല്ലൂര്‍ പഞ്ചായത്ത് ) , മികച്ച ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ലബീബ്ബ് ഹസ്സന്‍ ( കുന്നംകുളം നഗരസഭ ) എന്നിവരും
ആദരം ഏറ്റുവാങ്ങും. പ്രസ് ക്ലബ്ബ് പ്രസിഡന്റ് ജോസ് മാളിയേക്കല്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ പത്മശ്രീ പെരുവനം കുട്ടന്‍മാരാര്‍ മുഖ്യാതിഥിയാകും. ഡോ.ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് പഠനോപകരണ വിതരണവും, എ.സി.മൊയ്തീന്‍ എം.എല്‍എ. ആദരണവും നിര്‍വ്വഹിക്കും. പ്രമുഖ സാഹിത്യകാരന്‍ ടി.ഡി.രാമകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. തിരിച്ചറിയല്‍ കാര്‍ഡ് വിതരണം നഗരസഭ ചെയര്‍പേഴ്‌സന്‍ സീതാരവീന്ദ്രനും നിര്‍വ്വഹിക്കും.