24.5 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Guruvayur കോട്ടപ്പടി ദേവാലയത്തില്‍ വറതച്ചന്റെ 111-ാം ശ്രാദ്ധം ജൂണ്‍ എട്ടിന് ആചരിക്കും

കോട്ടപ്പടി ദേവാലയത്തില്‍ വറതച്ചന്റെ 111-ാം ശ്രാദ്ധം ജൂണ്‍ എട്ടിന് ആചരിക്കും

ഗുരുവായൂര്‍ കോട്ടപ്പടി സെന്റ് ലാസേഴ്സ് ദേവാലയത്തില്‍ പുണ്യശ്ലോകന്‍ വറതച്ചന്റെ 111-ാം ശ്രാദ്ധം ജൂണ്‍ എട്ടിന് ആചരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ പത്തിന് ആരംഭിക്കുന്ന ആഘോഷമായ തിരുക്കര്‍മ്മങ്ങള്‍ക്ക് തൃശ്ശൂര്‍ അതിരൂപത വൈസ് ചാന്‍സലര്‍ ഫാദര്‍ ഷിജോ ചിരിയങ്കണ്ടത്ത് മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് ആയിരങ്ങള്‍ പങ്കെടുക്കുന്ന ശ്രാദ്ധ ഊട്ട് സദ്യ നടക്കും. കുട്ടികള്‍ക്ക് ചോറൂണ്, തുലാഭാരം തുടങ്ങിയ വഴിപാട് ചടങ്ങുകളും ഉണ്ടാകും. 20,000 പേര്‍ക്ക് ശ്രാദ്ധസദ്യ നല്‍കും. ശ്രാദ്ധാചരണത്തിന്റെ ഭാഗമായി ഇത്തവണ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് 25 ലക്ഷത്തോളം രൂപയാണ് ചെലവഴിക്കുന്നത്. അന്നേ ദിവസം സമീപത്തുള്ള ആശുപത്രികളില്‍ നടക്കുന്ന എല്ലാ ഡയാലിസിസ് ചെലവുകളും ട്രസ്റ്റ് നിര്‍വഹിക്കും.

ADVERTISEMENT
error: Content is protected !!