ആലൂര്‍ പ്രിയദര്‍ശിനി അഗ്രികള്‍ച്ചറല്‍ ഇമ്പ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സ്‌നേഹാദര സദസ്സും, സഹയാത്ര ചാരിറ്റബിള്‍ സൊസൈറ്റിക്കുള്ള ധനസഹായ വിതരണവും നടന്നു. ബാങ്കിന്റെ വാര്‍ഷിക ജനറല്‍ബോഡി യോഗത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചവരെ ആദരിച്ചത്. ബാങ്ക് ഹാളില്‍ നടന്ന പരിപാടി കെ.പി.സി.സി.നിര്‍വ്വാഹക സമിതി അംഗം സി.വി.ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് പി.മോഹനന്‍ അധ്യക്ഷത വഹിച്ചു. ഐ.യു.എം.എല്‍. ജില്ലാ ട്രഷറര്‍ പി.ഇ.എ.സലാം മുഖ്യ പ്രഭാഷണം നടത്തി.
Home Bureaus Perumpilavu പ്രിയദര്‍ശിനി അഗ്രികള്‍ച്ചറല്‍ ഇമ്പ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സ്‌നേഹാദര സദസ്സ് നടന്നു