ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തില്‍ പ്രദര്‍ശനവും കലാപരിപാടികളും നടത്തി

കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖത്തില്‍ വിവിധയിന പരിപാടികള്‍ നടത്തി. കുട്ടികളുടെ ഭാഷാനൈപുണ്യങ്ങളെ ഉണര്‍ത്തുന്ന തരത്തിലുള്ള പ്രദര്‍ശനങ്ങളും, കുട്ടികളുടെ കലാരംഗത്തെ പ്രോത്സാഹിപ്പിക്കുന്ന കലാപരിപാടികളും സംഘടിപ്പിച്ചു. ഹിന്ദി മാഗസിന്‍, പ്രിന്‍സിപ്പല്‍ ഫാ. യാക്കോബ് ഓ ഐ സി പ്രകാശനം ചെയ്തു. ഹിന്ദി എക്‌സിബിഷന്‍ ഉദ്ഘാടനം ബഥാനിയ ഇന്‍സ്റ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് പ്രിന്‍സിപ്പല്‍ ഡോ. സി.എല്‍. ജോഷി നിര്‍വഹിച്ചു. കലാപരിപാടികള്‍ മുന്‍ പ്രിന്‍സിപ്പല്‍ ഫാ പത്രോസ് ഓ ഐ സി ഉദ്ഘാടനം ചെയ്തു.

ADVERTISEMENT