വടുതല ഉള്ളിശ്ശേരി മഹല്ല് കമ്മറ്റിയുടെ കീഴില്‍ നാല് ദിവസങ്ങളായി നടക്കുന്ന നബിദിന ആഘോഷങ്ങള്‍ക്ക് തുടക്കമായി. മഹല്ല് ഖത്തീബ് സുബൈര്‍ അന്‍വരി യോഗം ഉദ്ഘാടനം ചെയ്തു. 4,5,6,7 തിയതികളിലായാണ് ആഘോഷം. താജുല്‍ ഫലാഹ് മദ്രസ ഹാളില്‍ നടന്ന ചടങ്ങില്‍ മഹല്ല് കമ്മറ്റി ചെയര്‍മാന്‍ കെ എ അസീസ് അദ്ധ്യക്ഷത വഹിച്ചു. മഹല്ല് മുദരിസ് മുഹ്‌സിന്‍ ബാഖവി മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് മദ്രസ വിദ്യാര്‍ത്ഥികളുടെ കലാപരിപടികളും ദര്‍സ് വിദ്യാര്‍ത്ഥികളുടെ ബുര്‍ദ മജ്ലിസും ഉണ്ടായിരുന്നു. മഹല്ല് ജന: സെക്രട്ടറി സ്വാഗതവും, സ്വാഗത സംഘം കണ്‍വീനര്‍ മുഹമ്മദാലി വടുതല നന്ദിയും പറഞ്ഞു. തുടര്‍ ദിവസങ്ങളില്‍ വിവിധ വിഷയങ്ങളെ അധികരിച്ച് മതപ്രഭാഷണവും മദ്രസ& ദര്‍സ് വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗവിരുന്നും നടക്കും.