കത്തോലിക്ക കോണ്‍ഗ്രസ് മരത്തംകോട് യൂണിറ്റിന്റെ നേതൃത്വത്തില്‍ അവകാശ സംരക്ഷണ ദിനാചരണവും, പ്രതിജ്ഞയെടുക്കലും സംഘടിപ്പിച്ചു. യോഗം ഇടവക വികാരി ഫാ.ജോഫി ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിണ്ടന്റ് ജോസ് മണ്ടുംപാല്‍ അധ്യക്ഷ വഹിച്ച യോഗത്തില്‍ അതിരൂപത വര്‍ക്കിംങ്ങ് കമ്മിറ്റി അംഗം ഡോ.ജോണ്‍സന്‍ ആളൂര്‍ അവകാശ സംരക്ഷണ ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. ട്രസ്റ്റി തോമസ് ചക്രമാക്കില്‍, ബേബി മേയ്ക്കാട്ടുകുളം, ജെയിംസ് വടക്കന്‍, റെഞ്ചി മണ്ടുംപാല്‍, ജിജോ ചാഴൂര്‍, ടി എഫ് ജോണ്‍സന്‍, വിക്ടോറിയ മെജോ, സുമ ജോണ്‍ എന്നിവര്‍ സംസാരിച്ചു.