അര്‍ബന്‍ ബാങ്ക് അഴിമതിക്കും കൊള്ളയ്ക്കുമെതിരെ സിപിഎം ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു. ഗുരുവായൂര്‍ പടിഞ്ഞാറേ നടയില്‍ നടന്ന സായാഹ്നധര്‍ണ സിപിഎം ജില്ലാ കമ്മിറ്റി അംഗം സി. സുമേഷ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം എ.എച്ച്. അക്ബര്‍ അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ ഷീജ പ്രശാന്ത്,എം. ആര്‍. രാധാകൃഷ്ണന്‍, മാലിക്കുളം അബ്ബാസ്,സിഐടിയു ഏരിയ സെക്രട്ടറി എ.എസ്. മനോജ് എന്നിവര്‍ സംസാരിച്ചു.