ഇന്ത്യന്‍ ഭരണഘടന ശില്പി ഡോ. അംബേദ്കറെ അപമാനിച്ച ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കുക, അമിത് ഷാ പൊതുസമൂഹത്തോട് മാപ്പുപറയുക, രാഹുല്‍ ഗാന്ധിക്കെതിരെ എടുത്ത കള്ളകേസുകള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് കോണ്‍ഗ്രസ് പാവറട്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും അമിത് ഷായുടെ കോലം കത്തിക്കലും നടത്തി. തുടര്‍ന്ന് കേച്ചേരി സെന്ററില്‍ ചേര്‍ന്ന പ്രതിഷേധയോഗം കെപിസിസി സെക്രട്ടറി സി സി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് പാവറട്ടി ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് സി ജെ സ്റ്റാന്‍ലി അധ്യക്ഷനായി. കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് പ്രസിഡണ്ട് എ ടി സ്റ്റീഫന്‍ മാസ്റ്റര്‍, കോണ്‍ഗ്രസ് ബ്ലോക്ക് നേതാക്കളായ പി. മാധവന്, എ എം ഷംസുദ്ദീന്, എം എ സുബൈര്‍, അപ്പു ആളൂര്‍, റൂബി ഫ്രാന്‍സിസ്, ആര് എം ബഷീര്‍, ഷാജു തരകന് എന്നിവര്‍ സംസാരിച്ചു. ജനപ്രതിനിധികളായ ഒ.ജെ ഷാജന്, ആന്റോ പോള്‍, ടി.കെ സുബ്രമണ്യന്‍, ധനേഷ് ചുള്ളിക്കാട്ടില്‍, എന്‍.ഡി. സജിത്ത് കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.