പ്രതിഷേധ  ക്യാമ്പയിന്‍ സംഘടിപ്പിച്ചു

ഈദ് ദിനത്തില്‍ എസ്ഡിപിഐ പുന്നയൂര്‍ക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ  ക്യാമ്പയിന്‍ നടത്തി. പലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന കൂട്ടക്കുരുതി, വഖ്ഫ് സ്വത്തുക്കള്‍ തട്ടിയെടുക്കാനുള്ള കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ ഗൂഢശ്രമം, പ്രതിപക്ഷ നേതാക്കളെയും വിമര്‍ശകരെയും കൈയാമം വെക്കാനുള്ള രാഷ്ട്രീയ ഉപകരണമായി ഇഡിയെ ഉപയോഗപ്പെടുത്തുന്നത് തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധ ക്യാമ്പയിന്‍. അണ്ടത്തോട് സെന്ററില്‍ നടന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ എസ് ഡി പി ഐ ജില്ലാ ട്രഷര്‍ യഹിയ മന്നലാംകുന്ന് മണ്ഡലം വൈസ് പ്രസിഡന്റ് ജബ്ബാര്‍ അണ്ടത്തോട്, പഞ്ചായത്ത് പ്രസിഡന്റ് സകരിയ പൂക്കാട്ട് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT