കുന്നംകുളം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ബിജെപി പ്രതിഷേധം

നഗരസഭ പരിധിയിലെ അനധികൃത ബോര്‍ഡുകള്‍ നീക്കുന്നത് സംബന്ധിച്ച നിര്‍ദേശത്തില്‍, ഹൈക്കോടതിയിലെ കോടതിയലക്ഷ്യ കേസില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ മാപ്പ് പറഞ്ഞുവെന്ന് ആരോപിച്ചാണ് ബിജെപി അംഗങ്ങള്‍ പ്രതിഷേധിച്ചത്. ചെയര്‍പേഴ്‌സണ്‍ നടത്തിയത് സത്യ പ്രതിജ്ഞ ലംഘനമാണെന്ന് ബിജെപി കൗണ്‍സിലര്‍ കെ.കെ മുരളി പറഞ്ഞു. ചെയര്‍പേഴ്‌സണ്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം ഉയര്‍ത്തിപ്പിടിച്ച് ബിജെപി അംഗങ്ങള്‍ മുദ്രാവാക്യങ്ങളുയര്‍ത്തി പ്രതിഷേധിച്ചു. തുടര്‍ന്ന് പ്രതിഷേധത്തിനിടെ അജണ്ടകള്‍ വായിച്ച് യോഗം ബെല്ലടിച്ച് അവസാനിപ്പിക്കുകയായിരുന്നു.അതേ സമയം താന്‍ മാപ്പു പറഞ്ഞിട്ടില്ലെന്ന് ആവര്‍ത്തിച്ച നഗരസഭാധ്യക്ഷ കോടതിയുടെ പരിഗണനയിലുള്ള വിഷയം കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യാനാകില്ലെന്നും വ്യക്തമാക്കി.

 

ADVERTISEMENT