പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

ചത്തീസ്ഗഡില്‍ അന്യായമായി കന്യാസ്ത്രികളെ അറസ്റ്റ് ചെയ്ത ബി ജെ പി സര്‍ക്കാരിന്റെ നടപടിയില്‍ മഹിള അസോസിയേഷന്‍ ചാവക്കാട് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ചാവക്കാട് മുല്ലത്തറയില്‍ നിന്നാരംഭിച്ച പ്രകടനം ടൗണില്‍ സമാപിച്ചു. തുടര്‍ന്ന് ചേര്‍ന്ന  പ്രതിഷേധ യോഗം ചാവക്കാട് നഗരസഭാ ചെയര്‍പേര്‍സണ്‍ ഷീജപ്രശാന്ത് ഉദ്ഘാടനം ചെയ്തു. മഹിളാ അസോസിയേഷന്‍
ജില്ലാ കമ്മിറ്റിയംഗം പ്രീജ ദേവദാസ് അധ്യക്ഷയായി. ഏരിയാ സെക്രട്ടറി ഷൈനി ഷാജി, പ്രസന്ന രണദിവേ, വിജിത സന്തോഷ്, ലിസി ബൈജു, മഞ്ജുഷ സുരേഷ്, ബീന ഭൂപേഷ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT