തൊഴിലുറപ്പ് പദ്ധതിയെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെയും, 200 തൊഴില്‍ ദിനങ്ങളാക്കുക, കൂലി 600 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടും എന്‍.ആര്‍.ഇ.ജി (ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി) വര്‍ക്കേഴ്‌സ് യൂണിയന്‍ എളവള്ളി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. ചിറ്റാട്ടുകര പോസ്റ്റാഫീസിനു മുന്നില്‍ നടന്ന പ്രതിഷേധം, യൂണിയന്‍ ജില്ലാ കമ്മറ്റി അംഗം എ.വി ശ്രീവത്സന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.എം പരമേശ്വരന്‍ അധ്യക്ഷനായി.
ADVERTISEMENT