പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി

കോണ്‍ഗ്രസ് വേലൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തകര്‍ന്നു വീണുകൊണ്ടിരിക്കുന്ന അര്‍ണോസ് ഭവനം സംരക്ഷിക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ വേലൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും  ധര്‍ണയും നടത്തി. അര്‍ണോസ് പാതിരി ഭവനത്തിന്റെ മിനിയേച്ചര്‍ രൂപം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സമര്‍പ്പിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ഫ്രെഡി ജോണിന്റെ അധ്യക്ഷതയില്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സുരേഷ് മമ്പറമ്പില്‍ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് പി പി യേശുദാസ് മുഖ്യപ്രഭാഷണം നടത്തി. ജോണ്‍ കള്ളിയത്ത്, സ്വപ്ന രാമചന്ദ്രന്‍, സാബു കുറ്റിക്കാട്ട്, നിതീഷ് ചന്ദ്രന്‍, അനില്‍ മാസ്റ്റര്‍, വിജിനീ ഗോപി, ജോസ് ഒലക്കേങ്കില്‍, ടി സുഭാഷ് തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT